വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം മറച്ചുവെച്ചു; പ്രണയം നടിച്ച് വഞ്ചിച്ചെന്ന യുവാവിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയ്‌ക്കെതിരെ കേസ്


കോന്നി സ്വദേശിയായ 28കാരനായ യുവാവാണ് പരാതി നല്‍കിയത്. ഇരുവരും ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായശേഷം വിവാഹിതരാകാന്‍ ഒരുങ്ങിയപ്പോഴാണ് യുവതി കബളിപ്പിക്കുകയാണെന്ന് യുവാവിന് മനസ്സിലായത്. കോന്നിയിലെ കാനനക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചശേഷം യുവാവും വീട്ടുകാരും വിവാഹ ആവശ്യത്തിനായി ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്നാണ് യുവതി നല്‍കിയ മറുപടി.

ഇതില്‍ സംശയം തോന്നിയ വീട്ടുകാര്‍ കോന്നി സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വിവാഹിതയാണെന്ന കാര്യം ബോധ്യപ്പെട്ടത്. യുവാവും യുവതിയും ബന്ധുക്കളും വിവാഹ വസ്ത്രമണിഞ്ഞാണ് കോന്നി സ്റ്റേഷനില്‍ എത്തിയത്.