ആഞ്ഞുവീശിയത് പതിനഞ്ച് മിനുറ്റോളം, ബോട്ടുകളിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി; വെള്ളയിൽ ഹാർബറിന് സമീപം കടലിൽ വീശിയ ചുഴലിക്കാറ്റിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കോഴിക്കോട്: വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. പതിനഞ്ച് മിനുറ്റോളം വീശിയ ചുഴലിക്കാറ്റിന്റെ ദൃശ്യം കരയിൽ നിന്നാണ് ചിത്രീകരിച്ചത്. ബോട്ടുകളുടെ മേൽക്കൂര ചുഴലിക്കാറ്റിൽ പറന്ന് പോകുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.
Related News: വെള്ളയില്‍ ഹാര്‍ബറിന് സമീപം കടലില്‍ ചുഴലിക്കാറ്റ്; ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു
രാവിലെ പത്തര മണിയോടെയാണ് വെള്ളയിൽ ഹാർബറിന് സമീപം കടലിൽ ചുഴലിക്കാറ്റ് വീശിയത്. നാല് ബോട്ടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. ചില ബോട്ടുകളുടെ മേൽഭാഗം പൂർണ്ണമായി കാറ്റിൽ പറന്നു പോയി. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വീഡിയോ കാണാം:
Summary: Cyclone in sea near Vellayil Harbor. Fishing boats damaged. Watch Video