ഗസല്‍പ്രേമികളുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ നാളെ ഹേമന്തരാത്രി ഗസല്‍
വടകര: ഗായകനും സംഗീതസംവിധായകനുമായ വീത് രാംഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്തരാത്രി ഗസല്‍ ശനിയാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 6.30ന് നഗരസഭാ സാംസ്‌കാരിക ചത്വരത്തിലാണ് പരിപാടി നടക്കുക.
ഗായിക ഫാത്തിമ സഫ്വാനയും വീത് രാഗിനൊപ്പം ഗാനങ്ങള്‍ ആലപിക്കും. വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സോള്‍ ആന്റ് വൈബ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പി.ഹരീന്ദ്രനാഥ്, ആഷിഖ് അഹമ്മദ്, സി.കെ മുഹമ്മദ്, ടി.ടി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Description: Hemantaratri ghazal tomorrow in Vadakara