ഡയറ്റും വ്യായാമവും മറന്നേക്കൂ; ഇനി ഭക്ഷണം ചവച്ചരച്ച് കഴിച്ച് അമിതവണ്ണം കുറയ്ക്കാം…


തടി കുറയ്ക്കണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍, വ്യായാമം ചെയ്യേണ്ട കാര്യം ആലോചിക്കുമ്പോഴും, ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വേണ്ട എന്ന് വയ്ക്കേണ്ടിവരുമല്ലോ എന്ന് ആലോചിക്കുമ്പോഴും പലരും ഈ സാഹസത്തിന് മുതിരുവാന്‍ നില്‍ക്കാറില്ല. എന്നാല്‍, മൂന്ന് നേരം ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും നമുക്ക് തടി കുറയ്ക്കുവാന്‍ സാധിക്കും അത് എങ്ങിനെയെന്ന് നോക്കാം.

സാവധാനം ചവച്ചരച്ച് കഴിക്കുക

ചിലര്‍ ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുന്നതേ കാണുന്നുണ്ടാവുകയുള്ളൂ, വേഗം കഴിച്ച് പോരുന്നത് കാണാം. ഇത്തരത്തില്‍, വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് നമ്മള്‍ വേഗം തടിവയ്ക്കുന്നതിലേയ്ക്കാണ് നയിക്കുന്നത്. തടി മാത്രമല്ല വില്ലനാവുക, ഒപ്പം നല്ലപോലെ വയറും വയ്ക്കുവാന്‍ തുടങ്ങും.

എന്നാല്‍, നമ്മള്‍ സാവധാനത്തില്‍ ഭക്ഷണം കഴിച്ചു നോക്കി നോക്കൂ. നമ്മളുടെ വിശപ്പ് വേഗം മാറിയപോലെയും അതുപോലെതന്നെ അമിതമായി കഴിക്കാതിരിക്കുവാനും ഇത് വളരെയധികം സഹായികുന്നുണ്ട്. അതായത്, നമ്മള്‍ സാവധാനം ചവച്ചരച്ച് കഴിച്ചാല്‍ നമ്മളുടെ വിശപ്പ് ശമിപ്പിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് വയര്‍ നിറഞ്ഞതായി തലച്ചോറിന് സിഗ്‌നല്‍ നല്‍കുകയും നമുക്ക് അത്തരത്തില്‍ ഫീല്‍ ചെയ്യുകയും ചെയ്യും.

അമിതവേഗത്തില്‍ കഴിച്ചാല്‍ സംഭവിക്കുന്നത്

നമ്മള്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് മാറിയോ അതോ, ഇല്ലയോ എന്നൊന്നും തലച്ചോറിന് പെട്ടന്നങ്ങ് മനസ്സിലാവില്ല. അതുകൊണ്ടാണ് പലരും എത്രവേണമെങ്കിലും ഒറ്റയിരിപ്പിന് ഇരുന്ന് കഴിക്കുന്നത്.

ഇങ്ങനെ വേഗത്തില്‍ കഴിക്കുമ്പോള്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. അത് എന്താണെന്നാല്‍ പലര്‍ക്കും അങ്ങ് നന്നായി ചവച്ചരയ്ക്കുവാന്‍ സാധിക്കുകയില്ല. ഭക്ഷണം വായേല്‍ക്ക് ഇട്ടതിനുശേഷം വിഴുങ്ങുന്നവരെ കണ്ടിട്ടില്ലെ. ഇത്തരത്തില്‍ ചവച്ചരയ്ക്കാത്തവര്‍ക്ക് നല്ലപോലെ വയറും ചാടി നില്‍ക്കുന്നത് കാണാം. അതുപോലെതന്നെ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ മുതല്‍ അമിതമായ തടി വരെ ഇവരില്‍ ഉണ്ടാകുന്നു.

കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങള്‍ ശരീരത്തിലേയ്ക്ക് എത്തണമെങ്കില്‍ നന്നായി ചവച്ചരച്ച് കഴിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് ദഹനം നല്ലരീതിയില്‍ നടക്കുകയും, പോഷകങ്ങള്‍ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യുക. ഇനി ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആലിലവയറെല്ലാം താനെ വന്നോളും.

summery: helth tips chewing food is a new way to lose weight