ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി


വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്.

എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം.

എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം ഏറാമല പഞ്ചായത്ത് ഓഫീസിൽ കിട്ടും.

അപേക്ഷകൾ സെപ്റ്റംബർ 25-ന് അഞ്ചുമണിക്കുള്ളിൽ വടകര ബ്ലോക്ക് ഓഫീസിലെ ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0496 2501822, 9961619975.

Description: Helper Recruitment in Anganwadis of Eramala Panchayat