പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആലോചനയുണ്ടോ? നിങ്ങൾക്ക് പൂർണ്ണ പിന്തുണയേകാൻ ഇവരുണ്ട്; ചങ്ങരോത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
പേരാമ്പ്ര: പുതിയ സംരഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി ചങ്ങരോത്ത് പഞ്ചായത്തിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താനായി തദ്ദേശ സ്ഥാപനങ്ങളിൽ ഏകദിന സംരഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചങ്ങരോത്ത് പഞ്ചായത്തോഫീസ് കെട്ടിടത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വെെകീട്ട് അഞ്ച് മണി വരെ ഹെൽപ്പ് ഡെസ്കിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.
ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി അനിത കുമാരി, പഞ്ചായത്തംഗംങ്ങൾ, പഞ്ചായത്ത് ഇന്റേൺ കെ.ആർ. അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.