നാശം വിതച്ച് മഴ: പുറമേരിയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു


പുറമേരി: പുറമേരി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണു. ഇളമ്പിലായി അമ്പലത്തിന് സമീപം കോളോര്‍ കണ്ടി പാറക്കെട്ടില്‍ കൃഷ്ണന്റെ വീടിന് മുകളിലാണ് മരം വീണത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓട് മേഞ്ഞ വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീടിന് സമീപത്തെ തേക്ക് മരമാണ് കടപുഴകി വീടിന് മുകളില്‍ വീണത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിലക്ഷ്മി വീട് സന്ദര്‍ശിച്ചു.