കനത്ത മഴ: വിലങ്ങാട് ടൗണിലെ പരപ്പുപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു


നാദാപുരം: കനത്ത മഴയില്‍ വിലങ്ങാട് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വാണിമേല്‍ പഞ്ചായത്തിലെ പരുപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നുവീണത്.

മേല്‍ക്കൂരയുടെ ഓടും കഴുക്കോലും സമീപത്തെ റോഡിലേക്ക് പതിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഈ കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ രണ്ടു വര്‍ഷം മുമ്പ് ഇവിടുത്തെ പ്രവര്‍ത്തനം നിലയ്ക്കുകയും സമീപത്തായി പുതിയ കെട്ടിടം പണിയുകയും ചെയ്യുകയായിരുന്നു.