കനത്ത മഴ: താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു; ​ഗതാ​ഗതം തടസപ്പെട്ടു (വീഡിയോ കാണാം)


താമരശ്ശേരി: കനത്ത മഴയെ തുടർന്ന് താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിലെ ഒമ്പതാം വളവിനും ലക്കിടി എയ്ഡ് പോസ്റ്റിനും ഇടയിലാണ് മണ്ണിടിഞ്ഞത്. ഇന്ന് വെെകീട്ട് നാലരയോടെയാണ് അപകടം.

മണ്ണിടിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതം പൂർണ്ണമായും തടസപ്പെട്ടു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് നീക്കം ചെയ്ത് ​ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

അപകട സമയത്ത് അതുവഴി അധികം യാത്രക്കാർ പോകാഞ്ഞതും വാഹനങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴാത്തതും വൻ അപകടം ഒഴിവാക്കി. പ്രദേശത്ത് ഇപ്പോഴും മഴതുടരുകയാണ്.

 

Summary: Heavy rains: Landslides at Tamarassery Pass; Traffic is disrupted (watch video)