ഏറാമാല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം; പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ നടുതുരുത്തിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു, തട്ടോളിക്കര യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഏറാമാല: ഏറാമല പഞ്ചായത്തിലും മഴക്കെടുതി രൂക്ഷം. മാഹിപ്പുഴയുടെ കൈവഴിയായ തുരുത്തി മുക്ക് പുഴയിൽ നിന്നും നടുത്തുരുത്തിയിലേക്ക് വെള്ളം കയറി. തുരുത്തിലുണ്ടായിരുന്ന ഒരു കുടുംബം പുറത്ത് എത്താനാകാതെ ഒറ്റപ്പെട്ടു. തുടർന്ന് പ്രസിഡണ്ട് ടി പി മിനിക തഹൽസിദാരെ വിവരമറിയിച്ചു . തഹൽൽസിദാരുടെ നിർദ്ദേശം അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് 10 അംഗ കുടുംബത്തെ പുറത്തെത്തിച്ചു.
ഏറമല പഞ്ചായത്തിൽ തട്ടോളിക്കര യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 21 കുടുംബങ്ങളാണ് നിലവിലുള്ളത്. 1, 16, 17, 19 വാർഡുകളിലെ കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. 75 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനിക വടകര ഡോട്ട് ന്യൂസിനൊട് പറഞ്ഞു.
മഴ ശക്തിയായി തുടരുകയാണെങ്കിൽ കൂടുതൽ കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി താമസിപ്പിക്കേണ്ടതായി വരും. അങ്ങനെയാണെങ്കിൽ ഏറാമല, കാർത്തികപ്പള്ളി,ഓർക്കാട്ടേരി ഭാഗങ്ങളിൽ ക്യാമ്പുകൾ തുറക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ് പി ഒയുടെ നേതൃത്വത്തിലുള്ള ടീമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.