കനത്തമഴ; കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു
കക്കയം: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നു. 756.62 മീറ്ററിലാണ് ഇപ്പോൾ ജലനിരപ്പ്.
ഓറഞ്ച് അലേർട്ടാണ് ഡാമിൽ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയാണേൽ ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെ ജലനിരപ്പ് ഉയരുകയാണേൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.