കനത്ത മഴ: പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു


പയ്യോളി: കനത്ത മഴയില്‍ കീഴൂർ ശിവക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ മരം കടപുഴകി വീണു. കുന്നുമ്മല്‍ താഴെ വള്ളി ബിന്ദു ദേവന്‍ എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്.

ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ഫയർ ആന്റ്‌ റസ്ക്യൂ ഓഫീസർമാരായ പി.കെ ജെയ്‌സൽ, കെ.ബിനീഷ്, സാരംഗ്, മുനീർ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.