തകര്‍ത്തു പെയ്ത് മഴ, ഒപ്പം കാറ്റും; മലയോരമേഖലയുള്‍പ്പെടെ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം


പേരാമ്പ്ര: പേരാമ്പ്രയില്‍ തുടരുന്ന ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത നഷ്ടമുണ്ടായി.
പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ നൂറോളം റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു. കോവൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നുമാറി.
ഇന്നലെ രാവിലെ വീശിയടിച്ച ചുഴലികാറ്റില്‍ മരം വീണ് ചക്കിട്ടപ്പാറ കോഴിപ്പള്ളിയില്‍ ബാബുവിന്റെ വീടിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു.

കുറ്റ്യാടി കാവിലുംപാറയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. കക്കയം ഡാം റോഡില്‍ കക്കയം വാലിക്കടുത്ത് പാറക്കൂട്ടവും മരങ്ങളും റോഡിലേക്ക് വീണു. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലാണ് മരങ്ങള്‍ കടപുഴകി വീണത്. പ്രദേശത്ത് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കക്കയം ഡാമിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനവും വിലക്കിയിരിക്കുകയാണ്.

കാറ്റില്‍ തെങ്ങ് വീണ് പാലേരി അണ്ടിക്കുനനുമ്മല്‍ ബാലന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മൂന്ന ലക്ഷത്തോളം രൂപയുടെ നഷടമുണ്ടായി.

summery: heavy rain in perambra