കാറ്റും മഴയും ശക്തം: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശം; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്


പേരാമ്പ്ര: ശക്തമായ മഴയിലും കാറ്റിലും പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

പാലേരി വടക്കുമ്പാട് റസാഖിന്റെ വീടിനു മുകളില്‍ മരം വീണ് ഭാഗികമായ നഷ്ടം സംഭവിച്ചു. കായണ്ണ മട്ടനോട് പനച്ചിത്തറമ്മല്‍ പാര്‍വ്വതിയമ്മയുടെ വീടിനുമുകളില്‍ മരം വീണ് വീടിന് കേടുപാടുകളുണ്ടായി.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളയില്‍ രണ്ട് വീടുകള്‍ക്ക് തെങ്ങ് വീണ് നാശനഷ്ടം സംഭവിച്ചു. തിയ്യറുകുന്നുമ്മല്‍ ശ്രീധരന്റെ വീടിനു മുകളിലും മഞ്ചേരിക്കുഴിച്ചാലില്‍ എം.കെ.നാരായണന്റെ വീടിനുമുകളിലുമാണ് തെങ്ങ് വീണത്. അരിക്കുളത്ത് കൗസ്തുഭം ബാലകൃഷ്ണന്റെ വീടിനും മരം വീണതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചെമ്പനോട ഓഞ്ഞിപ്പുഴയിലും വെള്ളം കയറിയതിനെ പുഴയ്ക്കു മുകളിലെ പാലം മുങ്ങിയ നിലയിലാണ്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട്. ചെമ്പനോട മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.