കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും ഇന്ന്‌ അവധി


കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴ ശക്തമായ തുടരുന്ന സാഹചര്യത്തിലാണ് കോളേജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് അറിയിച്ചത്.