കനത്ത മഴ: കാളങ്ങാലി വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, ഡിവൈഎഫ് ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റി


കൂരാച്ചുണ്ട്: കനത്ത മഴയെതുടര്‍ന്ന് കാളങ്ങാലി വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. ഇന്നലെയാണ് സംഭവം. കാളങ്ങാലി നാല് സെന്റ് കോളനിയിലെ കബീര്‍ പഴേരിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.

ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റിയിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ തെങ്ങ് സ്ഥലത്ത് നിന്ന് മുറിച്ചു മാറ്റി. മരം വീണതിനെ തുടര്‍ന്ന് വീടിന്റെ അടുക്കളയും കുളിമുറിയും തകര്‍ന്നിട്ടുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്തിന്റെ സ്ഥലത്തുള്ള തെങ്ങാണ് വീടിന് മുകളിലേക്ക് പതിച്ചത്. രണ്ട് മരങ്ങള്‍ കൂടി അപകടാവസ്ഥയിലുണ്ടെന്നും എത്രയും പെട്ടെന്ന് അധികൃതര്‍ ഇടപെടണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

ഷഫീര്‍ (കാളങ്ങാലി യൂത്ത് സെക്രട്ടറി) നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് മരം മുറിച്ചു മാറ്റിയത്.