ശക്തമായ മഴയും കാറ്റും: വളയത്ത് ഇരുനില വീട് തകര്‍ന്നുവീണു


വളയം: ശക്തമായ മഴയിലും കാറ്റിലും വളയത്ത് വ്യാപകനാശം. വണ്ണാര്‍കണ്ടി നവധ്വനി ക്ലബിന് സമീപത്ത് ഇരുനില വീട് തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

തിരുവങ്ങോത്ത് ആയിശുവിന്റെ ഓട് മേഞ്ഞ ഇരുനില വീടാണ് തകര്‍ന്നു വീണത്. കഴിഞ്ഞ കുറച്ച് കാലമായി ആയിശു മകനൊപ്പം കുറുവന്തേരിയിലാണ്‌ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടില്‍ കുറേക്കാലമായി ആള്‍താമസമില്ലായിരുന്നു.

അതിനാലാണ് വന്‍ അപകടം ഒഴിവായത്. ഇരുനില വീടിന്‌റെ പുറക് വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.