കനത്ത മഴ: പേരാമ്പ്രയില്‍ മരം വീണ് ജീപ്പ് തകർന്നു, ഗതാഗതം തടസ്സപ്പെട്ടു
പേരാമ്പ്ര: കനത്ത മഴയില്‍ പേരാമ്പ ചെമ്പ്ര റോഡ് മുക്കില്‍ ജീപ്പിന് മുകളില്‍ മരം വീണു. കായണ്ണ സ്വദേശി കെ.പി ഗോവിന്ദന്റെ ജീപ്പിന് മുകളിലാണ് മരം വീണത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. കായണ്ണ ഭാഗത്തേക്ക് പോവുന്ന് ജീപ്പ് യാത്ര കഴിഞ്ഞ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

അപകടത്തിന് തൊട്ടുമുമ്പ് വരെ ജീപ്പില്‍ ആളുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അരമണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേനയും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.