കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീടിനു മുകളില്‍ വീണു; എരവട്ടൂരും കൊഴുക്കല്ലൂരിലും വ്യാപക നാശം; വീടുകള്‍ ഭാഗികമായി തകര്‍ന്ന നിലയില്‍


പേരാമ്പ്ര: കാലവര്‍ഷം കനത്തതോടെ ഒഴിയാതെ ദുരിതം. തുടരെ പെയ്യുന്ന പെയ്ത കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി വീടിനു മുകളില്‍ വീണ് കനത്ത നാശ നഷ്ടം.

 

എരവട്ടൂര്‍ എടവരാട് ദേശത്ത് തെയോത്ത് പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മീത്തല്‍ ദേവിയുടെ വീടിനുമുകളില്‍ മരം വീണ് നഷ്ടമുണ്ടായി. ഓടിട്ട വീടിനു മുകളില്‍ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. 50000 രൂപയുടെ നഷ്ടം സംഭവിച്ചു.

കൊഴുക്കല്ലൂര്‍ വില്ലേജില്‍ മലയില്‍വളപ്പില്‍ ജയചന്ദ്രന്റെ വീടിനു മുകളില്‍ തെങ്ങ് വീണു നാശ നഷ്ട്ടങ്ങളുണ്ടായി. വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഏകദേശം 15000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കു കൂട്ടല്‍.

 

മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു