വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് ശക്തമാകും; വരൾച്ചയ്ക്ക് സാധ്യത
കോഴിക്കോട്: വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് ശക്തമാകുമെന്നും വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 30 ഡിഗ്രി ചൂടാണ് ബുധനാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് –- 37 ഡിഗ്രി.
കുടുംബശ്രീ പ്രവർത്തകർക്കും വിവിധ തൊഴിലാളികൾക്കും ചൂടിനെ നേരിടാൻ ബോധവൽക്കരണം നൽകും. 450 കിയോസ്കുകളാണ് ജില്ലയിലുള്ളത്. ഇതിൽ ഉപയോഗശൂന്യമായവ ഉടൻ പ്രവർത്തന സജ്ജമാക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാനും മൃഗങ്ങളെ ചൂടിൽനിന്ന് സംരക്ഷിക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണം ഉദ്യോഗസ്ഥതലത്തിൽ നടന്നുവരികയാണ്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ വേനൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
