ഹൃദയാഘാതം; വളയം സ്വദേശി അജ്മാനിൽ ചികിത്സക്കിടെ മരിച്ചു


വളയം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വളയം സ്വദേശി അജ്മാനിൽ മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് (49) ആണ് മരിച്ചത്. അജ്‌മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവ പ്പെടുകയായിരുന്നു.

ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തു‌വരികയായിരുന്ന സുരേഷ് പത്ത് വർഷമായി അജ്‌മാനിലാണ് ജോലി ചെയ്യുന്നത്.

പരേതനായ കുഞ്ഞിപ്പറമ്പത്ത് കണ്ണന്റെയും, ജാനുവിന്റെയും മകനാണ്. ഭാര്യ ഷിജിന. മക്കൾ: അഭിനവ്, അദീപ്. സഹോദരി ഉഷ കക്കട്ടിൽ.

Summari: heart attack A native of Valayam died during treatment in Ajman