ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു


കണ്ണൂർ: കണ്ണൂർ സ്വദേശി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഇന്നലെ ഷാർജ അല്‍ നഹ്ദയിലെ വീട്ടില്‍ ജയന് ഹൃദയാഘാതമുണ്ടാവുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

എമിറേറ്റ്സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്ന ജയൻ യു.എ.ഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. അല്‍ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Summary: heart attack A native of Kannur died in Sharjah