ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു


അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു.

മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.