ഹെൽത്തി കേരള പരിശോധന; കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു, 9 സ്ഥാപനങ്ങൾക്ക് നോട്ടീസ്
കുറ്റ്യാടി: കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ഹെൽത്തി കേരള പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങൾ, ഡേറ്റ് കഴിഞ്ഞ പാക്കറ്റ് പാൽ മുതലായവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ലീഗൽ നോട്ടീസ് നൽകുകയും, COTPA (കേന്ദ്ര പുകയില നിയന്ത്രണ ) നിയമപ്രകാരം 8 സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. നിർമ്മാണ തീയതിയും പരമാവധി ഉപയോഗ തീയ്യതിയും പ്രദർശിപ്പിച്ചിട്ടില്ലാത്ത പാക്കറ്റ് ഫുഡ് ഐറ്റംസ് നശിപ്പിച്ചു.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത രോഗപ്രതിരോധത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വില്പന താൽക്കാലികമായി നിരോധിച്ചിരിക്കുന്നതിനാൽ അത്തരം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് പി.ബി, അർജുൻ.എ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചു.
Description: healthy kerala check stale food items seized from kuttiyadi and vadayam areas.