പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരുവിന് കുറവില്ലേ; എങ്കില്‍ ഈ നാടന്‍ വഴികള്‍ പരീക്ഷിച്ച് നോക്കിയേ
മുഖക്കുരു എന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ്. ഇതിനോടകം തന്നെ മുഖക്കുരു മാറാന്‍ പല വഴികളും പരീക്ഷിച്ച് നോക്കിയവരാകും നിങ്ങള്‍. എന്നാല്‍ അധികം പണച്ചിലവില്ലാതെ വീട്ടില്‍ തന്നെയുള്ളവ ഉപയോഗിച്ച് മുഖക്കുരുവിന് പരിഹാരം കാണാന്‍ സാധിക്കും.
എന്താണ് മുഖക്കുരു ?
കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെയാണ് കൂടുതലായി ബാധിക്കുന്നത്.
പരിഹാര മാര്‍ഗങ്ങള്‍
*വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവിൽ മൃദുവായി ഉരസുക. അഞ്ച് മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം.
*ചന്ദനപ്പൊടിയില്‍ പനിനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. ശേഷം അഞ്ച് മിനുട്ടിന് ശേഷം കഴുകികളയുക. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരു ദിവസം ചെയ്യുന്നത് മുഖക്കുരു വര്‍ധിക്കുന്നത് തടയും.
*പാലും പാലുത്പ്പന്നങ്ങളും കഴിവതും ഒഴിവാക്കുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും
*ഐസ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് വട്ടം ചെയ്യാവുന്നതാണ്
*ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മുഖക്കുരുകൊണ്ട് കഷ്ടപെടുന്നവര്‍ പതിവായുള്ള ചോക്ലേറ്റ് കഴിക്കല്‍ ഒഴിവാക്കുന്നതാണ് നല്ലത്
*നന്നായി പഴുത്ത പപ്പായ തേന്‍ ചേർത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
* മാത്രമല്ല ചിട്ടയായ വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണം, മാനസികപിരിമുറുക്കത്തിൽ നിന്നുള്ള മോചനം എന്നിവയും പ്രധാനമാണ്
Description: Easy ways to get rid of acne