ആരോഗ്യം ആനന്ദം, അകറ്റാം അർബുദം; ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ച് നരിപ്പറ്റ പഞ്ചായത്ത്


നരിപ്പറ്റ: ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി ക്യാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ആദ്യഘട്ടത്തിൽ രോഗം നേരത്തെ കണ്ടു പിടിച്ച് ചുരുങ്ങിയ ചെലവിൽ പൂർണമായും ഭേദമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നരിപ്പറ്റയിൽ പഞ്ചായത്തിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പെങ്കെടുത്ത് 30 വയസ്സിന് മുകളിലുള്ള മുഴുവൻ സ്ത്രീകളും സ്ക്രീനിങ്ങിന് വിധേയരാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ. അറിയിച്ചു.

കൈവേലി കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത് വെച്ച് നടന്ന ചടങ്ങിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീജ.കെ.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ.ഷാജി, ആശാ പ്രവർത്തകരായ സൈനി.സി.വി, നിഷ.എൻ.പി എന്നിവർ നേതൃത്വം നൽകി.

Summary: Health is happiness, cancer can be avoided; Naripatta Panchayat organizes cancer screening camp