ആരോഗ്യം ആനന്ദം; ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്


തോടന്നൂർ: ആരോഗ്യം ആനന്ദം എന്ന പേരിൽ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം.ലീന ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വള്ളിൽ ശാന്ത അധ്യക്ഷത വഹിച്ചു.

വില്യാപ്പള്ളി മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി ക്ലാസെടുത്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജനപ്രതിനിധികൾ, ജീവനക്കാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

തുടർന്ന് ബ്ലോക്ക് തലത്തിൽ നടക്കേണ്ട വിവിധ ബോധവൽക്കരണ പരിപാടികൾ ക്യാമ്പുകൾ എന്നിവ ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വനിതാ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും അംഗൻവാടി പ്രവർത്തകർക്കുമായി ക്യാമ്പ് നടത്താൻ തീരുമാനിച്ചു. ഹെൽത്ത് സൂപ്പർവൈസർ മുജീബ് റഹ്മാൻ പി.എച്ച്, എൻ.എസ് രമാദേവി എന്നിവർ സംസാരിച്ചു.

Summary: Health is bliss; Thotannoor Block Panchayat organized cancer prevention campaign