നരിനടക്കാര്‍ക്കിനി യാത്ര സുഖകരം; ഹെല്‍ത്ത് സെന്റര്‍- ചിറ്റടിക്കുന്ന് റോഡ് നാടിനു സമര്‍പ്പിച്ചു


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ നരിനടയിലെ പൊതുജനങ്ങള്‍ക്കിനി സുഖകരമായ യാത്ര. പ്രദേശത്തെ ഏറെ ജനങ്ങള്‍ക്ക് ആശ്രയമായ ഹെല്‍ത്ത് സെന്റര്‍- ചിറ്റടിക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷതവഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ റിജു രാഘവന്‍, വി.കെ ഗംഗാധരന്‍, സജി ടി.കെ, അംജിത്ത് കറ്റോടി, ഷിനോജ്‌കൊല്ലംകണ്ടി, സുരേഷ്. എകരം പുറത്ത്, ധര്‍മ്മന്‍ ചിറ്റടിക്കുനി എന്നിവര്‍ സംസാരിച്ചു.