പുറമേരിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും അനുമോദനവും


പുറമേരി: മാസ് പുറമേരി ഏരിയാ അയൽപക്കം കൂട്ടായ്മ യുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും അനുമോദനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സജിത്ത് ക്ലാസെടുത്തു.

പി ടി കെ ഷാജീവൻ അധ്യക്ഷനായി. പഞ്ചായത്ത് ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ കല്ലിൽ, വാസു, കെ ആശലത, വാസു മുതുവാട്ട്, ശശി മുതുവാട്ട് എന്നിവർ സംസാരിച്ചു.