തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്തു; കണ്ണൂരിൽ പ്ലാറ്റ്ഫോമിൽ കാലുരഞ്ഞ് രണ്ട് യുവതികള്‍ക്ക് പരിക്ക്
കണ്ണൂര്‍: തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലുകള്‍ കണ്ണവം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ ഉരഞ്ഞ് പരിക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത്, വെങ്ങര സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ജീവനക്കാരാണ് ഇരുവരും. മംഗളൂരു- ചെന്നൈ മെയിലിലായിരുന്നു സംഭവം. പഴയങ്ങാടിയില്‍ നിന്ന് കയറിയ യുവതികള്‍ വണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് ആര്‍.പി.എഫ്. പറഞ്ഞു. വണ്ടി കണ്ണപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞാണ് മുറിവേറ്റത്.
ഉടന്‍ കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. പ്രഥമശുശ്രൂഷ നല്‍കിയശേഷം പുറപ്പെട്ട വണ്ടി കണ്ണൂരിലെത്തിയ ഉടന്‍ ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആംബുലന്‍സില്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിക്കേറ്റ ഒരാളുടെ ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Summary: He traveled by sitting on the door step of the train; In Kannur, two young women were injured after their feet slipped on the platform