നാടിനും നാട്ടുകാർക്കുമായി; കരുവാങ്കണ്ടി – വടക്കുമ്പാട് റോഡ് ഒരുങ്ങി


ചങ്ങരോത്ത്: കരുവാങ്കണ്ടി – വടക്കുമ്പാട് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചയത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡായ കൂനിയോടിലെ കരുവാക്കണ്ടി – വടക്കുമ്പാട് റോഡിന്റെ പണി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്.

വാർഡ് അംഗം ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു. പ്രസന്ന ബാബു, നൗഷാദ് വടക്കുമ്പാട്, ഫൈസൽ, നൗഷാദ് മാവിലാട്ട് എന്നിവർ സംസാരിച്ചു.