കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു


കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്.

മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി.

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നിന്ന് ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് അസ്ത്ര.

Description: He got into a bus running in Kalamasery and stabbed the conductor to death