കോഴിക്കോട് ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചു; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്. ഷാജഹാനെ പോലിസ് റിമാൻഡ് ചെയ്തു.
