ട്രെയിനില്‍ കയറിയതിന് പിന്നാലെ കുഴഞ്ഞുവീണു; തിക്കോടി സ്വദേശി മരിച്ചു
കൊയിലാണ്ടി: തിക്കോടി സ്വദേശി ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു.
ഇന്ന് രാവിലെ 7.10ന് തിക്കോടിയില്‍ നിന്നും കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ നിന്നും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ വിവരം നല്‍കിയതനുസരിച്ച് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ താലൂക്ക് ആശുപത്രിയിലേക്ക് ഉടനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: റസീന. മക്കള്‍: രഹ്ന, റഫ്‌സാന. മരുമകന്‍: സവാദ് (കുവൈത്ത്). സഹോദരങ്ങള്‍: നഫീസ, സലീം.
Summary: He collapsed after boarding the train; A native of Thikkodi died