പത്താം ക്ലാസ് പാസായവരാണോ ? വടകര പോസ്റ്റല്‍ ഡിവിഷനില്‍ നിരവധി ഒഴിവുകള്‍


വടകര: വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്-ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി 18 വയസിന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റായും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കുന്നു.

അപേക്ഷകര്‍ പത്താംതരം പാസായവരും വടകര പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരം താമസക്കാരുമായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍ഡി ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, വിവിധ സ്ഥാപനങ്ങളിലെ പാര്‍ട് ടൈം ജീവനക്കാര്‍, കുടുംബശ്രീയില്‍ അംഗം, ആശ വര്‍ക്കര്‍മാര്‍, എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ എന്ന DILNASABDULLA@gmail.com ഇമെയിലിലോ 9074616351 എന്ന വാട്‌സ്ആപ്പ് നമ്പറിലോ നവംബര്‍ അഞ്ചിനകം ലഭിക്കണം.

Description: Have you passed class 10? Many Vacancies in Vadakara Postal Division