ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ബില്ല് കണ്ട് ഞെട്ടിയിട്ടുണ്ടോ; എങ്കില്‍ ഇനി പേടിക്കണ്ട, ഭക്ഷണശാലകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി


കോഴിക്കോട്: ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി ധാരാളം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ ഭക്ഷണശാലകളിലും ഉപഭോക്താക്കള്‍ കാണത്തക്ക വിധം വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അല്ലെങ്കില്‍ വില വിവരം ഉള്‍പ്പെടുന്ന മെനു കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയോ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.