ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി; ഊരള്ളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാഷിമിന്റെ കുടുംബത്തിന് ഭവനം


നടുവണ്ണൂര്‍: ഊരള്ളൂര്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കാര്യാട്ട് കുഴിയില്‍ ഹാഷിമിന്റെ കുടുംബത്തിന് ബൈത്തു റഹ്മ ഭവനം നിര്‍മ്മിച്ചു നല്‍കി.

ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണിത്. റിലീഫ് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ നാസര്‍ താക്കോല്‍ കൈമാറി.

ചടങ്ങില്‍ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീക്ക് കുറുങ്ങോട്ട്, മഹല്ല് ട്രെഷറര്‍ മായന്‍ മാസ്റ്റര്‍, സുധര്‍മന്‍, വി. അര്‍ഷാദ്, സി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.