മഴ തുടരുന്നു: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി


കൂരാച്ചുണ്ട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് 5.10നാണ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്.

ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണം.

summery: has the water level risen in kakkayam dam and open a shutter on 10 cm