‘പുതുവർഷത്തിൽ പുതുലഹരി’; വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം


വേളം: കാർഷിക ഉത്സവമായ വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വേളം പഞ്ചായത്തിലെ നമ്പാംവയൽ പാടശേഖരത്തിലെ നെൽക്കൃഷിയാണ് വിളവെടുത്തത്.

‘പുതുവർഷത്തിൽ പുതുലഹരി’ എന്ന സന്ദേശം ഉയർത്തിയാണ് കൃഷി ആരംഭിച്ചത്. നെൽക്കൃഷിയുടെ നടീലും കൊയ്ത്തും പരിപാലനവുമെല്ലാം പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അനുവിന്ദ്, ജില്ലാ ജോയൻറ് സെക്രട്ടറി ഫിദൽ, ടി.വി. മനോജൻ, അഞ്ജു, അർജുൻ, സാൻജോ, അഭിൻ ലാൽ, പാർവണ തുടങ്ങിയവർ പങ്കെടുത്തു.

അന്യം നിന്നു പോകുന്ന കൃഷി എന്ന ആശയം വിദ്യാര്‍ത്ഥികള്‍ക്കും പുതുതലമുറയ്ക്കുമിടയില്‍ വളര്‍ത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എസ്.എഫ്.ഐ കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പേരാമ്പ്ര ന്യൂസ് ഡോട് കോമിനേട് പറഞ്ഞു.