വിളഞ്ഞ പാടങ്ങള്‍ ഇനി എളുപ്പത്തില്‍ കൊയ്‌തെടുക്കാം; ചെറുവണ്ണൂരില്‍ അഗ്രിടെക് കാലിക്കറ്റ് കര്‍ഷകക്കൂട്ടായ്മയിറക്കിയ കൊയ്ത്തുമെതിയന്ത്രം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: നെല്‍കൃഷി വിളവെടുപ്പ് എളുപ്പമാക്കാന്‍ കൊയ്ത്തുമെതിയന്ത്രമെത്തി. അഗ്രിടെക് കാലിക്കറ്റ് എന്ന കര്‍ഷകക്കൂട്ടായ്മയാണ് കൊയ്ത്തുമെതിയന്ത്രം ഇറക്കിയിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ എ.കെ ഷെറിന്‍, കെ.എ ഷബീര്‍ അഹമ്മദ്, കുറ്റ്യാടി ജലസേചനപദ്ധതി അസിസ്റ്റന്റ് എന്‍ജിനിയര്‍ അര്‍ജുന്‍, കനറാബാങ്ക് മാനേജര്‍ ദ്വിവിന്‍, ബ്ലോക്ക് പഞ്ചായത്തംഗം അജിത, പഞ്ചായത്തംഗങ്ങളായ ബിജിഷ, ശ്രീലജ പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു.