കൂത്താളി പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഹര്‍ത്താല്‍
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി കാര്‍ത്ത്യായനിയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് ഹര്‍ത്താല്‍.
പരേദയോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കൂത്താളി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികള്‍ മൂന്ന് ദിവസത്തേക്ക് മാറ്റി വെച്ചതായും മണ്ഡലം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഷിജു പുല്ല്യോട്ട് അറിയിച്ചു.
summary: hartal will be observed at koothali grama panchayath today after noon