ആവളയില്‍ ഇന്ന് ഉച്ചയ്ക്ക് ഹര്‍ത്താല്‍
ആവള: ആവള ടൗണില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണിവരെ കടകള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കും. ആവളയില്‍ വര്‍ഷങ്ങളായി പലചരക്ക് വ്യാപാരം നടത്തിവരുകയായിരുന്ന നാഗത്ത് കുഞ്ഞിരാമ കുറുപ്പിന്റെ മരണത്തില്‍ അനുശോചിച്ചാണ് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ: കമലാക്ഷിയമ്മ. മക്കള്‍: രഞ്ജിഷ് (ആവള യു.പി.സ്‌കൂള്‍), പുഷ്പജന്‍ എടവരാട്. മരുമക്കള്‍: സുഭിത പേരാമ്പ്ര.
സഹോദരങ്ങള്‍: ജാനു അമ്മ പുളിയോത്ത്, നാരായണക്കുറുപ്പ്, പരേതനായ ബാലകുറുപ്പ്.