ഓര്‍മകളില്‍ പ്രിയപ്പെട്ട ബാലന്‍ മാഷ്; വടകരയിലെ പൊതു പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ പി.ബാലൻ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹരിതാമൃതം


വടകര: വടകരയിലെ പൊതു പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായ പി.ബാലൻ മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഹരിതാമൃതം വടകരയില്‍ സ്മൃതി സദസ് സംഘടിപ്പിച്ചു. പരിപാടി കെ.കെ രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എല്ലാവരും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലൻ. ഒട്ടുമിക്ക രംഗങ്ങളിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.കെ രമ പറഞ്ഞു. വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു ബാലനെന്ന് മുൻമന്ത്രി സി.കെ. നാണു പറഞ്ഞു.

പി.പി ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി. ശ്രീനിവാസൻ, പുറന്തോടത്ത് ഗംഗാധരൻ, എം.കെ ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, കെ.പി ചന്ദ്രശേഖരൻ, പുറന്തോടത്ത് സുകുമാരൻ, പി.പി രാജൻ, മണലിൽ മോഹനൻ, തയ്യുള്ളതിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.