മാലിന്യമുക്ത നവകേരളത്തിനായി കൈക്കോര്‍ക്കാം: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു


നൊച്ചാട്: ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ മുക്ത നവ കേരളത്തിനായി കൈക്കോര്‍ക്കാം എന്ന സന്ദേശമുയര്‍ത്തിയാണ് ഹരിത സഭ സംഘടിപ്പിച്ചത്.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ :പി.യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം നടപ്പിലാക്കി നവകേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി നമ്മുടെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ഷിജി കൊട്ടാരക്കല്‍ അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തന റിപ്പോട്ട് ഹരിത കര്‍മ്മസേന സെക്രട്ടറി ഷിജ കരിമ്പാണ്ടി അവതരിപ്പിച്ചു പരിസ്ഥിതി ദിന സന്ദേശം വി. ഇ.ഒ ഷീന ടി.പി അവതരിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി ടി.എന്‍ പ്രതിജ്ഞചെല്ലിക്കൊടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ ടീച്ചര്‍, സി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെകട്ടറി ഷെബീന സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.