ഒരുക്കങ്ങള്‍ തകൃതി, ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; ഹരിത കുറിഞ്ഞാലിയോടിന്റെ ‘ചൈത്രസന്ധ്യ’ എട്ടിന്
കുറിഞ്ഞാലിയോട്: ഹരിത കുറിഞ്ഞാലിയോടിന്റെ മുപ്പതാം വാർഷികാഘോഷവും കൊളക്കോട്ട് കൃഷ്ണന്റെ സ്മരണയ്ക്കായി ഗോകുലം ഗോപാലൻ നിർമിച്ചുനൽകുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനവും എട്ടിന് നടക്കും. ‘ചൈത്രസന്ധ്യ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗോകുലം ഗോപാലനെ ആദരിക്കും.
5.30ന് സാംസ്കാരിക ഘോഷയാത്രയും തുടര്‍ന്ന് സാംസ്കാരികസദസ്സും നടക്കും. ശേഷം ഗോകുലം ഗോപാലൻ കെട്ടിടം നാടിന് സമർപ്പിക്കും. ഗോകുലം ഗോപാലനെ എം.കെ കുഞ്ഞിക്കണ്ണൻ പൊന്നാടയണിയിക്കും.
രാത്രി എട്ടുമണിക്ക് 150ൽപ്പരം നടീനടന്മാർ പങ്കെടുക്കുന്ന ദൃശ്യവിസ്മയം ‘ഹരിതവസന്തം’ അരങ്ങേറും. പരിപാടിയിൽ കേരള ചരിത്രത്തിലെ സംഭവ വികാസങ്ങൾ ആവിഷ്കരിക്കും. ശേഷം രാത്രി ഒൻപത് മണിക്ക് റോക്ക് മ്യൂസിക് ബാൻഡ്‌സ് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
Description: Harita Kurinjali’s ‘Chaitrasandhya’ at 8