‘മാലിന്യ സംസ്‌ക്കരണത്തില്‍ നമ്പര്‍ വണ്‍’; മേപ്പയ്യൂര്‍ പഞ്ചായത്തും ഹരിതകര്‍മ്മ സേനയും അംഗീകാരത്തിന്റെ നിറവില്‍


മേപ്പയ്യൂര്‍: മാലിന്യ സംസ്‌ക്കരണ രംഗത്ത് ഒട്ടേറെ അംഗീകാരം ലഭിച്ച മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, ഹരിത കര്‍മ്മസേനയും വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. വീടുകളില്‍ നിന്നും കൃത്യമായി മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്ത് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഹരിത കര്‍മ്മ സേനയുടെ സേവനം വളരെ പ്രശംസനീയമാണ്.

മേലടി ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തായാണ് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മേലടി ബ്ലാക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഹരിത കര്‍മ്മ സേനാ സംഗമത്തില്‍ വെച്ച് കാനത്തില്‍ ജമീല എം.എല്‍.എയില്‍ നിന്നുംമേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനാഗംങ്ങള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു.. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, അസി.സെക്രട്ടരി എ.സന്ദീപ്, വി.ഇ.ഒമാരായ വിപിന്‍ദാസ്, വിപിന, ഹരിത കര്‍മ്മ സേന പ്രസിഡന്റ് പി.ഷൈല, സെക്രടരി പി.കെ. റീജ എന്നിവരും ഹരിത സേനാംഗങ്ങളുംപങ്കെടുത്തു.