ത്രിവര്‍ണ്ണ പതാക പാറിപറക്കുകയാണ്, ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥകള്‍ വിളിച്ചോതിക്കൊണ്ട്; ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റതിന്റെ 75 വര്‍ഷങ്ങള്‍


പേരാമ്പ്ര: ധീരന്മാരായ മുന്‍ഗാമികളുടെ ആത്മസമര്‍പ്പണത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഫലമായി രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അഭിമാനിക്കാം ഓരോ ഇന്ത്യക്കാര്‍ക്കും. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് 1947 ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടിയത്.

അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു എന്നാണ് ‘1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ പറഞ്ഞത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി പേരാണ് അഭിമാനത്തോടെ നാടിനായി ജീവന്‍ വെടിയുകയുണ്ടായി. അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും ആണ് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.

രാജ്യം പുരോഗതിയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും ഓര്‍ക്കാം മുന്‍ഗാമികള്‍ നേടി തന്ന സ്വാതന്ത്ര്യത്തിന്റെ വില, പ്രവര്‍ത്തിക്കാം ഒത്തൊരുമയോടെ നാളെയുടെ ഇനിയും മികവാര്‍ന്ന ഇന്ത്യക്കായി.

പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ സ്വാതന്ത്ര്യ ദിന ആശംസകള്‍.

summary: happy independence day for all the readers of perambranews .com