കായണ്ണ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം മാർച്ച് 23 മുതൽ 29 വരെ; ഫണ്ടിലേക്ക് ആദ്യ സംഭാവന കൈമാറി


കായണ്ണബസാർ: കായണ്ണ ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന കൈമാറി.

മാർച്ച് 23 മുതൽ മാർച്ച് 29 വരെയുള്ള തീയ്യതികളിലാണ് കായണ്ണ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം.

ഫണ്ടിലേക്കുള്ള ആദ്യസംഭാവന റിട്ട. അധ്യാപകനായ ചന്ദനത്തിൽ ശ്രീധരനിൽ നിന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

എ.സി. വിനോദൻ, കെ. രാജേഷ് കായണ്ണ, ഇ.വി സുരേഷ്, ബാബു കുതിരോട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.