കല്ലോട് സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ പരിപാലനം; ശുചീകരണ സാമഗ്രികള്‍ കൈമാറി


പേരാമ്പ്ര: കല്ലോട് സിസ്റ്റര്‍ ലിനി സ്മാരക ബസ് ബേ പരിപാലനത്തിനായി പ്രാദേശികമായി രൂപീകരിച്ച കൂട്ടായ്മയ്ക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി. പേരാമ്പ്ര മര്‍ച്ചന്‍സ് അസോസിയേഷ( വ്യാപാരി വ്യവസായി ഏകോപന സമിതി)നാണ് ശുചീകരണ സാമഗ്രികള്‍ നല്‍കിയത്.

കല്ലോട് വെച്ച് നടന്ന ചടങ്ങില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ് ടി. പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് ശുചീകരണ സാമഗ്രികള്‍ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ഏകോപനസമിതി യൂണിറ്റ് പ്രവര്‍ത്തകസമിതി അംഗം വി.കെ സുഗതന്‍ വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

summary: handed over cleaning materials to a local association formed for the maintenance of the sister lini memorial bus bay