സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് രക്ഷകരായി വടകരയിലെ അഗ്നിരക്ഷാ സേന
വടകര: സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് വടകരയിലെ അഗ്നിരക്ഷാ സേന രക്ഷകരായി. താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നൗലയുടെ കൈയ്യാണ് സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കുടുങ്ങിയത്.
കുട്ടിയുടെ കൈ കുടുങ്ങി കിടക്കുന്നത് കണ്ട അധ്യാപകർ ഉടൻതന്നെ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു .ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്ലാബ് വിടർത്തി മാറ്റിയാണ് അഗ്നിരക്ഷാസേനാ അംഗങ്ങൾ കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്തെടുത്തത്.
സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസ് ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിൽ അർജുൻ സി കെ, സിബിഷാൽ പി ടി, അനിത് കുമാർ ,അനുരാഗ് പി പി, എൻ സത്യൻ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Description: hand stuck inside the school’s concrete handrails; The fire brigade of Vadakara rescued the 2nd class student